കുഞ്ഞിന് മര്‍ദ്ദനം ഏറ്റിട്ടുണ്ടാകാം; ആന്റണി ലഹരിക്ക് അടിമ; വെളിപ്പെടുത്തലുമായി പിതാവ്

കോലഞ്ചേരിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന് മര്‍ദ്ദനമേറ്റിരിക്കാമെന്ന് പിതാവ്. ലഹരിക്കടിമയായ ആന്റണിക്കെതിരെ മുന്‍പ് പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു. കാക്കനാട് ശരീരമാസകലം ഗുരുതരമായി പരുക്കേറ്റ പെണ്‍കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

അതേസമയം, തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ദൂരുഹതകള്‍ ഏറുന്നു. കുഞ്ഞിനും അമ്മയ്ക്കും ഒപ്പം താമസിച്ച് വന്നിരുന്ന ആന്റണി ടിജിന്‍ എന്നയാളെ കാണാനില്ലെന്ന വിവരമാണ് വിഷയത്തിലെ ദുരുഹത വര്‍ധിപ്പിക്കുന്നത്.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനാച്ഛനും അമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തുകയും ചെയ്തു.