എസ്എഫ്‌ഐ ചെയര്‍പേഴ്‌സണ് അഭിവാദ്യങ്ങളര്‍പ്പിച്ച് ഓട്ടോ ഡ്രൈവറായ പിതാവ്; നിറകണ്ണുകളോടെ ഹാഷിറ, അഭിമാനത്തോടെ ഹാരിസ്; വൈറലായി ദൃശ്യങ്ങള്‍

കായംകുളം വനിത പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐയുടെ അട്ടിമറി വിജയത്തിന് പിന്നാലെ അഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയ ഓട്ടോ തൊഴിലാളിയെ കണ്ട് ചിലരൊക്കെ ആദ്യം അമ്പരന്നെങ്കിലും ചെയര്‍പേഴ്‌സണായി വിജയിച്ച ഹാഷിറയുടെ കണ്ണുകള്‍ നിറയുകയായിരുന്നു. ഹാഷിറയുടെ പിതാവ് ഹാരിസ് ആയിരുന്നു മകളെ അഭിവാദ്യം ചെയ്യാനായി ക്യാമ്പസിലേക്ക് കടന്നുവന്നത്.

ഓടിച്ചെന്ന് പിതാവിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്ന ഹാഷിറയും മകളെ അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന പിതാവിന്റെയും ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. ചെയര്‍പേഴ്‌സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്യുന്ന ഓട്ടോതൊഴിലാളിയായ വാപ്പ എന്ന തലക്കെട്ടോടെ മന്ത്രി പിഎ മുഹമ്മദ് റിയാസും തന്റെ ഫേസ്ബുക്കിലൂടെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ആകെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുനേടിയാണ് ഹാഷിറ വിജയിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ കൂടാതെ എഎ റഹീം എംപിയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Latest Stories

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

"മൊട കാണിച്ചാൽ നീ വീണ്ടും പുറത്താകും, ഞാൻ ആൾ ഇച്ചിരി പിശകാ"; പിഎസ്ജി താരത്തിന് താകീദ് നൽകി പരിശീലകൻ

ബൈക്കപകടത്തില്‍ പെണ്‍സുഹൃത്തിന് ദാരുണാന്ത്യം; പിന്നാലെ ബസിന് മുന്നില്‍ ചാടി യുവാവും ജീവനൊടുക്കി

കോണ്‍ഗ്രസിന്റെ തിരിച്ചുവരവുകള്‍!; 'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

ഒന്നേകാൽ ലക്ഷം രൂപ വരെ വിലക്കുറവിൽ കാറുകൾ വിൽക്കാൻ ഹോണ്ട!

വിവാദ 'വനിത' ! നടി വനിതയുടേത് നാലാം വിവാഹമോ? സത്യമെന്ത്?

ഭർത്താവിന്റെ മരണശേഷവും നടി രേഖ സിന്ദൂരം അണിയുന്നു; കാരണം ഇത്!!!

ഏത് കൊമ്പൻ എതിരായി വന്നാലും തീർക്കും, രോഹിത്തിനുണ്ടായ അവസ്ഥ പലർക്കും ഉണ്ടാകും; ഇന്ത്യക്ക് അപായ സൂചന നൽകി തൻസിം ഹസൻ സാക്കിബ്

'നസീർ സാർ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല, അറിയാതെ പറ്റിപ്പോയതാണ്'; തന്റെ ശബ്ദം പോയതിനെക്കുറിച്ച് കലാ രഞ്ജിനി

'എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നു, വർഗീയവാദി ആക്കി'; ഞാൻ സാധാരണക്കാരിൽ സാധാരണക്കാരൻ: ജിതിന്‍