13കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും; വിധി പറഞ്ഞത് തളിപ്പറമ്പ് പോക്സോ കോടതി

കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ തളിപ്പറമ്പ് പോക്സോ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കുറുമാത്തൂർ പഞ്ചായത്ത് പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതൽ തുടർച്ചയായി ഇയാൾ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.