സിപിഎമ്മിന്റെ പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്ത നടപടിയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ. 17 അംഗ സെക്രട്ടറിയേറ്റില്‍ ഒരു സ്ത്രീ മാത്രം. ഹൗ.. എന്തൊരു തുല്യനീതി? എന്തൊരു സ്ത്രീ പ്രാതിനിധ്യം. വിസ്മയം തന്നെ. മറ്റ് പാര്‍ട്ടികള്‍ കണ്ട് പഠിക്കണമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രം, അതും സുപ്രീം ലീഡറുടെ മരുമകന്‍, ആകെ ന്യൂനപക്ഷ വിഭാഗക്കാര്‍ മൂന്ന് പേര്‍ മാത്രം. ഇതിപ്പോ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പോലെ തന്നെയുണ്ടെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.
സിപിഎമ്മിന്റെ പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 17 പേര്‍ പുതുമുഖങ്ങളാണ്.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍
പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍,
കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാ?ഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍?ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു,
കെ പി ഉദയബാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജ?ഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.
പുതുമുഖങ്ങള്‍
ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജ?ഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ , വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി
പ്രത്യേക ക്ഷണിതാവ് : വീണാ ജോര്‍ജ്
സെക്രട്ടറിയറ്റ് അംഗങ്ങള്‍
Read more
പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍.