'ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച തൃക്കാക്കരക്കാർക്കും ഡോക്ടർക്കും നന്ദി'; ഫാത്തിമ തഹ്ലിയ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് അഭിനന്ദനമറിയിച്ച് അഡ്വ ഫാത്തിമ തഹ്ലിയ.  ‘കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച തൃക്കാക്കരക്കാർക്കും പ്രിയ ഡോക്ടർക്കും നന്ദി! എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ഇടത് സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോ ജോസഫിനെ പരിഹസിച്ച് കൊണ്ടാണ് ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാൻ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻബൗളായി എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

മുഖ്യമന്ത്രി നേതൃത്വത്തിൽ മന്ത്രിമാർ മുഴുവൻ തൃക്കാക്കരയിൽ എത്തിയിട്ടും ജനങ്ങൾ എൽഡിഎഫിനെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‍ജനവിരുദ്ധമായ നയങ്ങൾ തുടരുന്ന സർക്കാരിനെതിരെയുള്ള ശക്തമായ ജനവിധിയായിരുന്നു തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിലേത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇരുപത്തായ്യായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്.

70101 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് 45836 ഉം എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12590 വോട്ടും ലഭിച്ചു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍