വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് ഇളവ്

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസിളവ് നല്‍കാന്‍ കേരള ടൂറിസം വകുപ്പ്. 50 ശതമാനമാണ് ഫീസിളവ് ലഭിക്കുക. പ്രവേശന ഫീസില്‍ മാത്രമാണ് ഇളവ്. റൂമുകള്‍ക്ക് ഇളവ് ബാധകമല്ല.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read more

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.