സംസ്ഥാനത്ത് പനി പടരുന്നു; ജൂലൈയിൽ മാത്രം ചികിത്സ തേടിയത് അരലക്ഷത്തിലധികം രോഗികൾ, ആശങ്കയായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ

സംസ്ഥാനത്ത് പനി പടരുന്നു. പനി ബാധിതരുടെ എണ്ണം വധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 11,438 പനിബാധിതർ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. അതേസമയം ജൂലൈയിൽ ചികിത്സ തേടിയത് അരലക്ഷത്തിലധികം രോഗികൾ ആണെന്നും റിപ്പോർട്ടുണ്ട്.

അഞ്ച് ദിവസത്തിനിടെ 493 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 109 പേർക്കാണ്. 158 പേർക്ക് H1N1 സ്ഥിരീകരിച്ചു. നിലവിൽ നിരവധി രോഗികളാണ് പനിബാതിരായി ചികിത്സയിൽ കഴിയുന്നത്. 69 പേർക്ക് എലിപ്പനി, 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.

ജൂലൈ മാസത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുമെന്നത് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം രോഗികളുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അതേസമയം ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്.

Latest Stories

പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേർ കസ്റ്റഡിയിൽ

രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

ധോണിയുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് മുംബൈ ആധിപത്യം സ്ഥാപിച്ചത് ആ രീതിയിൽ, ചെന്നൈക്ക് എതിരായ ആധിപത്യത്തിന്റെ കാര്യം പറഞ്ഞ് ഹർഭജൻ സിങ്

'പ്രവാസികൾക്ക് ഹാപ്പി ന്യുസ്'; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

'ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും'; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്