കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെ ഫോൺ പദ്ധതി; ഏഴുമാസമായി ലക്ഷ്യം കാണാനായില്ല, സർക്കാർ പിന്നോട്ടോ?

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച കെ ഫോൺ ഇപ്പോൾ പ്രതിസന്ധിയുടെ നടുക്കടലിലാണ്. ദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ണമില്ലാത്ത പ്രതിസന്ധിയാണ് പ്രധാന വില്ലൻ.53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്.

ഏറെ പ്രചാരണത്തിനു ശേഷം കെഫോൺ പദ്ധതി ഉദ്ഘാടനം നടത്തിയിട്ട് ഏഴുമാസമായി. പ്രഖ്യാപനങ്ങളൊന്നും സമയത്ത് നടന്നില്ലെന്ന വലിയ വിമര്‍ശനം ഒരുവശത്തുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനാകാത്ത പ്രതിസന്ധി മറുവശത്തും.ബിപിഎൽ കുടുംബങ്ങടണ്ൾക്കുള്ള സൗജന്യ കണക്ഷൻ നൽകുന്നത് അടക്കം സര്‍ക്കാര് വാഗ്ദാനങ്ങൾ പാലിക്കേണ്ട കെ ഫോണിന് കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയിരുന്നു.

എന്നാൽ പ്രഖ്യാപിച്ച് തുക സമയത്ത് നൽകിയില്ലെന്ന് മാത്രമല്ല ബജറ്റ് വിഹിതത്തിൽ നിന്ന് 53 കോടി ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അനുവദിച്ചത് 25 കോടി രൂപമാത്രമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ വകയിൽ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 85 കോടിയും ധനവകുപ്പ് ഏറെനാൾ പിടിച്ച് വച്ച ശേഷമാണ് കെ ഫോണിന് കിട്ടിയത്.

കെഎസ് ഇബിക്ക് വാടകയിനത്തിൽ കൊടുക്കേണ്ടതുമായ 30 കോടി,കിഫ്ബിയിൽ നിന്ന് എടുത്ത തുകക്ക് പ്രതിവര്‍ഷം 100 കോടി തിരിച്ചടവ്, മറ്റ് ചിലവുകൾ അങ്ങനെ പ്രതിസന്ധി രൂക്ഷമാണ്.ബെൽ കൺസോര്‍ഷ്യത്തിന് നൽകേണ്ട പരിപാലന ചെലവ് സര്‍ക്കാര്‍ നൽകില്ലെന്നും അത് കെ ഫോൺ സ്വയം സമാഹരിക്കണമെന്നുമാണ് വ്യവസ്ഥ.

നിലവിലെ സാഹചര്യം അനുസരിച്ച് 350 കോടിയുടെ ബിസിനസെങ്കിലും പ്രതിവര്‍ഷം നടത്താനായില്ലെങ്കിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് പോലുംപൂര്‍ത്തിയാക്കിയിട്ടില്ല. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ അവസ്ഥയും പരിതാപകരമാണ്. ആ പ്രതിസന്ധിയിൽ സർക്കാർ പദ്ധതി കയ്യൊഴിഞ്ഞ് പിറകോട്ട് പോകുന്നുവെന്നാണ് ആരോപണം.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ