ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അന്തര്‍ മന്ത്രാലയ സമിതി പാക്കേജ് പരിശോധിക്കുന്നു

ഒടുവില്‍ കേരളത്തെ പരിഗണിക്കൊനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യം വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു.

കേന്ദ്ര തീരുമാനത്തിന് പിന്നാലെ അന്തര്‍ മന്ത്രാലയ സമിതി 2219 കോടി രൂപയുടെ പുനഃരധിവാസ പാക്കേജ് പരിശോധിച്ചുവരികയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനം. വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.

വയനാട് ദുരന്തത്തെ ലെവല്‍ 3 ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദര്‍ശിച്ച് മടങ്ങിയിട്ട് മാസങ്ങളായെങ്കിലും ദുരന്ത ബാധിതര്‍ ഇപ്പോഴും ദുരിത ജീവിതത്തില്‍ തന്നെയാണ്. വ്യാഴാഴ്ച എല്‍ഡിഎഫ് വയനാട് ദുരന്തത്തില്‍ കേന്ദ്രം തുടരുന്ന അവഗണനയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ വരവും കാത്ത് ഉദ്ഘാടനം കാത്തുകിടക്കുന്ന വിഴിഞ്ഞം തുറമുഖത്ത് മോദി എത്തുന്നതിന് മുന്നോടിയായി പാക്കേജ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു.

2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Latest Stories

നവവധു ഭര്‍തൃ ഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും യുവതിയുടെ സുഹൃത്തും അറസ്റ്റില്‍

ഐപിഎല്‍ 2025 കിരീടം ആര് നേടും? പോയിന്റ് പട്ടിക എങ്ങനെയാവും?; വൈറലായി ഒരു പ്രവചനം

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ടെന്ന് കെ സുരേന്ദ്രന്‍

1999 വേള്‍ഡ് കപ്പ് കണ്ട ആര്‍ക്കും തന്നെ മറക്കാന്‍ കഴിയാത്ത താരം, 'സുലു' എന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെട്ട ക്രിക്കറ്റര്‍

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം; എന്‍ പ്രശാന്ത് ഐഎഎസിന് ചാര്‍ജ് മെമ്മോ

ഗെയിമിംഗിന് മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കൗമാരക്കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബഷര്‍ അല്‍ അസദ് രാജ്യം വിട്ടു; വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രക്ഷോഭകാരികള്‍

'എല്ലാ സമയത്തും നിങ്ങള്‍ക്കത് ചെയ്യാനാവില്ല'; ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ചേതേശ്വര്‍ പൂജാര

ഇന്ത്യയുടെ പദ്ധതിക്ക് വന്‍ തിരിച്ചടി; ബംഗ്ലാദേശ് ബാന്‍ഡ്വിഡ്ത്ത് ട്രാന്‍സിറ്റ് കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

കോടികൾ കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങൾ!