അവശ്യവസ്തുക്കളുടെ ജി.എസ്.ടിയില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചെറുകിട സംരഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ത്രിവേണി, സപ്ലൈകോ കടകളില്‍ ജിഎസ്ടി ഈടാക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ചില്ലറയായി വില്‍ക്കുന്നതിന് നികുതി ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. 75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാകും എന്നാണ് കരുതുന്നത്.
മില്‍മ ബ്രാന്‍ഡ് ആണ്. അതുകൊണ്ടാണ് ജിഎസ്ടി ഉള്‍പ്പെടുത്തിയത്. അക്കാര്യത്തില്‍ പരിമിതിയുണ്ട്. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.