അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കും; സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ധനമന്ത്രി

നധികൃതമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാന്‍ ധന വകുപ്പ് നിര്‍ദേശംനല്‍കിയെന്നും അദേഹം പറഞ്ഞു. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു

പെന്‍ഷന്‍ കൈപ്പറ്റുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ ജോലി ചെയ്യുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നു.

വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വ്യക്തമാക്കി.

Latest Stories

അവന് 40-ലധികം ടെസ്റ്റ് സെഞ്ച്വറികളും ചില വ്യത്യസ്ത റെക്കോഡുകളും ലഭിക്കും: പ്രവചിച്ച് മാക്‌സ്‌വെല്‍

ആരോപണം അടിസ്ഥാന രഹിതം; താൻ ചികിൽസിച്ചത് ആദ്യത്തെ രണ്ട് മാസത്തിൽ, ആ സമയത്ത് വൈകല്യം കണ്ടെത്താൻ കഴിയില്ല: ഡോ പുഷ്പ

ഐപിഎല്‍ 2025 ലേലത്തില്‍ 5400 ശതമാനം ശമ്പള വര്‍ദ്ധന നേടിയ ഇന്ത്യന്‍ താരം, കളിക്കുക കോഹ്‌ലിക്കൊപ്പം

ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞു കൊണ്ടിരിക്കും, എങ്കിലും ഫ്യൂഡല്‍ നായകന്മാരെ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്: ഷാജി കൈലാസ്

ഇംഫാലിലേക്കും വാരണാസിയിലേക്കും അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കാം; ഓള്‍കാര്‍ഗോ ഗതി എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു

അവസാനം പെണ്ണ് കിട്ടി, 47-ാം വയസില്‍ തിരുമണം; ബാഹുബലി താരം വിവാഹിതനായി

'സര്‍ക്കാരിന് നാണക്കേട്'; സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാർക്ക് ഉടന്‍ നോട്ടീസ് നല്‍കും

വയനാട് എംപി ആയി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നവജാത ശിശുവിന് ഗുരുതര വൈകല്യം; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്

ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക