തീരദേശ വികസന പാക്കേജിന് ആയിരം കോടി രൂപ വകയിരുത്തി

തീരദേശ വികസന പാക്കേജിന് ആയിരം കോടി വകയിരുത്തി. പദ്ധതിയില്‍ മത്സ്യമേഖലയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉള്‍പ്പെടെ 380 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറേമ കിഫ്ബി വഴി 750 കോടി തീരദേശ മേഖലയുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതേസമയം സ്‌കൂളുകള്‍ക്ക് 64 കോടി രൂപ, ആശുപ്രതികള്‍ക്ക് 201 കോടി രൂപ, കടല്‍ഭിത്തിക്കും പുലിമുട്ടിനും 57 കോടി രൂപ, ഹാര്‍ബറുകള്‍ക്ക് 209 കോടി  രൂപ, ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി രൂപ, റോഡുകള്‍ക്ക് 150 കോടി രൂപ എന്നിവ പദ്ധതിയില്‍ വിലയിരുത്തിയിട്ടുണ്ട്.

ചെത്തി, പരപ്പനങ്ങാടി ഹാര്‍ബറുകളുടെ നിര്‍മ്മാണം ഈ വേനല്‍ക്കാലത്ത് ആരംഭിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മറ്റുള്ള ഹാര്‍ബറുകള്‍ക്ക് 50 കോടി രൂപ ബജറ്റിലുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി ഫിഷറീസ് മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7000 വീടുകള്‍ നിര്‍മ്മിക്കും. റീബില്‍ഡ് കേരളയില്‍ നിന്നും തീരേദശത്തുള്ള മത്സ്യത്താഴിലാളികളുടെ പുനരധിവാസത്തിന് കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീതം 2,450 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യത്താഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഇതര തൊഴില്‍ വികസിപ്പിക്കുന്നതിന്    15 കോടി രൂപയും മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ആറ് കോടി രൂപയും വകയിരുത്തുന്നു. എല്ലാ ഹാര്‍ബറുകളിലും മത്സ്യം സൂക്ഷിക്കുന്നതിനുള്ള മത്സ്യസംഭരണകേന്ദ്രവും, ഓണ്‍ലൈന്‍ വിപണനവും മത്സ്യഫെഡ് വഴി നടപ്പാക്കുന്നതാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ