ധനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം, കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല: മാത്യു കുഴല്‍നാടന്‍

കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ് എന്ന് മാത്യു കുഴല്‍നാടന്‍. കിഫ്ബിക്കെതിരായി ബിജെപിക്കാര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോൺഗ്രസ് നേതാവായ മാത്യു കുഴല്‍നാടനാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മാത്യു കുഴല്‍നാടന്‍. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. അതേസമയം തന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2001 ലാണ് അഭിഭാഷകനായി ഞാന്‍ എൻറോള്‍ ചെയ്യുന്നത്. അന്നുമുതല്‍ ഇന്നുവരെ കരുതലോടും പ്രതിബദ്ധതയോടും കൊണ്ടുനടക്കുന്ന പ്രഫഷനാണിത്. “വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനം” എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഇക്കാലമത്രയും ഞാന്‍ സമ്പാദിച്ചതും രാഷ്ട്രീയത്തില്‍ ചെലവഴിച്ചതുമായ പണം ഈ കുപ്പായമിട്ട് സമ്പാദിച്ചതാണ്. ഈ പ്രഫഷനെ അത്ര പാവനവും മഹത്തരവുമായാണ് ഞാന്‍ കാണുന്നത്. പ്രഫഷനില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ പ്രഫഷനോ കൂട്ടിക്കുഴയ്ക്കാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഇനിയുണ്ടാവുകയുമില്ല.

എന്നാല്‍, ഇന്ന് ധനമന്ത്രി ശ്രീ തോമസ് ഐസക്കില്‍നിന്നുണ്ടായ പ്രസ്താവന അത്യന്തം ദൗര്‍ഭാഗ്യകരരമാണ്. ഡോ. ഐസക്കിനെപ്പോലെ ആദരണീയനായ ഒരു നേതാവില്‍നിന്നുണ്ടാകേണ്ട പ്രസ്താവനയല്ലിത്. അതില്‍ ദുഃഖവുമുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യം ഉയര്‍ത്തുന്ന വിഷയമാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഈ കേസ് എന്റെ മുന്നിലെത്തിയത്. ഈ വിഷയത്തില്‍ സി ആന്‍ഡ് എജിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എതിര്‍ സത്യവാങ്മൂലങ്ങളുടെ വിശദാംശങ്ങള്‍ എനിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്നു. ഞാന്‍ അതു ചെയ്യാത്തത് എന്റെ പ്രഫഷണല്‍ മാന്യതയാണ്. കേസുമായി ബന്ധപ്പെട്ട പല വസ്തുതകളും ധനമന്ത്രിക്കെതിരേയോ കിഫ്ബിക്കെതിരേയോ ഞാന്‍ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.

മാധ്യമങ്ങളുമായി വളരെ അടുപ്പം വച്ചുപുലര്‍ത്തുന്ന എനിക്ക് ഈ വിഷയങ്ങള്‍ അവരുടെ മുന്നില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. അവിടെ ഞാന്‍ രാഷ്്ട്രീയം കളിച്ചിട്ടില്ല. അതു മാധ്യമങ്ങള്‍ക്കുമറിയാം. എനിക്കു കിട്ടിയ വിഷയത്തിലെ രഹസ്യാത്മകത ഞാന്‍ കാത്തുസൂക്ഷിച്ചു. ഈ സാഹചര്യത്തിലാണ് വളരെ പരിണിതപ്രജ്ഞനായ തോമസ് ഐസക്കില്‍നിന്നും എനിക്കെതിരേ ഇതു ബിജെപിയുമായി ചേർന്നുള്ള നീക്കമാണ് എന്ന നിലയിൽ ഉള്ള പ്രസ്താവന ഉണ്ടായതു.

അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ് അദ്ദേഹത്തിന്റെ ആരോപണം. കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ്.

എന്നാല്‍, ഇതുകൊണ്ട് എന്നെ തളര്‍ത്താമെന്നോ കേസില്‍നിന്ന് പിന്തിരിപ്പിക്കാമെന്നോ കരുതേണ്ട. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. എന്നാലും ഞാന്‍ എന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കും.

വാല്‍ക്കഷണം: വക്കീലന്മാരായ പല തലമുതിര്‍ന്ന ബിജെപി നേതാക്കളും സിപിഎമ്മുകാരുള്‍പ്പെട്ട കൊലക്കേസുകളില്‍ സിപിഎമ്മിനുവേണ്ടി വാദിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടായിട്ടാണോ?

Latest Stories

'ഞാനൊരു ക്രിസ്ത്യാനി, ഈ രീതിയില്‍ അവഹേളിക്കരുത്'; എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; നാളെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും; ബില്ല് നിയമമാക്കാന്‍ ചടുലവേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഇന്ത്യയ്ക്ക് കടുംവെട്ട്, 26 ശതമാനം 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം'; വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം; ഇന്ത്യയുടെ ആശയത്തെ ആക്രമിക്കുന്നു; വഖഫ് ബില്ലിനെ തുറന്നെതിര്‍ന്ന് പ്രതിപക്ഷനേതാവ്

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം

INDIAN CRICKET: ഇനി മുതൽ ഞാൻ കോമഡി പടങ്ങൾ കാണുന്നത് നിർത്തി നിന്റെയൊക്കെ എഴുത്ത്, കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്....; സംഭവം ഇങ്ങനെ

IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം

വര്‍ക്കലയില്‍ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവം; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അമിത്ഷാ

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; വിശദമായ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും വെടിയുണ്ടകളും പിടിച്ചെടുത്തു