സാമ്പത്തികപ്രതിസന്ധിയുടെ നടുക്കടലിൽ കെഎസ്ഇബി; കർശന നിർദേശങ്ങളുമായി ചെയർമാൻ

കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന വൈദ്യുതിബോർഡ്. ദീർഘകാല കരാർ റദ്ദാക്കിയതും മഴ ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം എന്ന് ചെയർമാൻ അറിയിച്ചു. അതേസമയം സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി തുക നൽകുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.കെഎസ്ഇബിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

Read more

ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നാണ് അറിയിപ്പ്.അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുന:പരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.