കോടിക്കണക്കിന് രൂപ ബാധ്യത, പരുങ്ങലിലായി തിരുവമ്പാടി ദേവസ്വം ബോർഡ്; വസ്തു വിറ്റ് കടം തീർക്കാൻ തീരുമാനം, അനുമതി തേടി

കോടിക്കണക്കിന് രൂപ ബാധ്യതയായതോടെ വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ്. തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വിറ്റ് കടം തീർക്കാൻ തിരുവമ്പാടി ദേവസ്വം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ കത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ് നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്.

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊന്നാണ് തിരുവമ്പാടി ദേവസ്വം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യതയാണ് ദേവസ്വത്തിനുള്ളത്. വസ്തു വില്‍ക്കാനുള്ളത് പൊതുയോഗത്തിന്‍റെ കൂട്ടായ തീരുമാനമാനമെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രതികരിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമായതിനാല്‍ വസ്തു വിൽപനയ്ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുവാദം വാങ്ങണം.

നഗരമധ്യത്തിലെ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍ നിർമ്മാണത്തോടെയാണ് ബാങ്കിൽ ദേവസ്വത്തിന്റെ ബാധ്യത ഏറിയത്. പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. സമിതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വില്‍ക്കാന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന് വൈകാരിക ബന്ധമില്ലാത്ത സ്ഥലം വിറ്റ് പരിഹാരം കാണാനായിരുന്നു തീരുമാനമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു.

നഗരമധ്യത്തിലെ 127 സെന്‍റുള്ള തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍, ഷൊര്‍ണൂര്‍ റോഡിലെ 37 സെന്‍റ് സ്ഥലം, സന്ദീപനി സ്കൂളിന്റെ കൈവശമുള്ള ഒരു ഭാഗം സ്ഥലം എന്നിവ വില്‍ക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. എജിയുടെ നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന് പ്രസിഡന്‍റ് ഡോ സുദര്‍ശനന്‍ അറിയിച്ചു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍