ഓണക്കാലത്തും സാമ്പത്തിക പ്രതിസന്ധി തീരാതെ വലയുകയാണ് സംസ്ഥാന സർക്കാർ. ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങളൊന്നും തന്നെ വിതരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് അനുവദിച്ച അഡ്വാൻസ് ഉൾപ്പെടെ വിതരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പലർക്കും തുക പാസാക്കി ട്രഷറി അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തെങ്കിലും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. കാരണം അന്വേഷിച്ചവർക്ക് സാങ്കേതിക തകരാറാണാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അടുത്ത ദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നും പറയുന്നുണ്ട്.
എന്നാൽ ഖജനാവിൽ ആവശ്യമായ പണമില്ലാത്തതിനാലാണ് ട്രഷറികളിൽ പണമിടപാട് പ്രതിസന്ധിയിലാകാൻ കാരണമെന്നാണ് സൂചന. മുഴുവൻ ജീവനക്കാർക്കും വിതരണം ചെയ്യാനുള്ള പണമില്ലാത്തതിനാലാണ് അക്കൗണ്ടുകളിൽ പണം എത്താൻ വൈകുന്നതെന്നാണ് വിവരം.
Read more
അടുത്ത പ്രവർത്തി ദിവസങ്ങളിൽ പ്രശ്നം പരിഹരിച്ച് പണം അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് വിചാരിച്ചാൽ തന്നെ ഓണം ദിവസങ്ങളിലെ മുഴുവൻ കണക്കുകൂട്ടലും തെറ്റിയ ആശങ്കയിലാണ് സർക്കാർ ജീവനക്കാരും കുടുംബങ്ങളും.