സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സഭ നിര്‍ത്തി വെച്ച് ചര്‍ച്ച , പ്രതിപക്ഷത്തിന് നന്ദിപറഞ്ഞ് മുഖ്യമന്ത്രി

കേരള നിയമസഭയിൽ ഇന്ന് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ചയാകും. സഭ നിർത്തിവച്ചാണ് ‌ഈ വിഷയം ചർച്ച ചെയ്യുക. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാവും അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.

Read more

അതേ സമയം പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.