വൈഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍; തിരിച്ചറിയാത്ത മൃതദേഹം ഇരയുടെ ഭര്‍ത്താവിന്റേതെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളില്‍ ഒന്ന് സ്ഥാപനത്തിലെ ജീവനക്കാരിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹം വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാറിന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

പൊലീസിന്റെ നിഗമനങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്ന തരത്തില്‍ ഓഫീസിലേക്ക് കയറിപോകുന്ന ബിനുകുമാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിനുകുമാര്‍ ഓഫീസിലെത്തി വൈഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

ബിനുകുമാറിന് വൈഷ്ണയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെത്തി ബിനുകുമാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി വൈഷ്ണ നേരത്തെ പരാതി നല്‍കിയിരുന്നു. പൊള്ളലേറ്റ് മരിച്ചത് വൈഷ്ണയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് ബിനുകുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അപകടം നടന്നതിന് പിന്നാലെ ഓഫീസിനുള്ളില്‍ നിന്ന് ബഹളം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ഓഫീസ് മുറിക്കുള്ളില്‍ നിന്ന് തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീകെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യുവും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ