ബ്രഹ്‌മപുരം പ്ലാന്റില്‍ വീണ്ടും തീപിടുത്തം

എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമെന്ന് റിപ്പോര്‍ട്ടുകള്‍. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര ഫയര്‍ ആന്റ് റെസ്‌ക്യു യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

ആവശ്യമെങ്കില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യു യൂണിറ്റുകള്‍ സ്ഥലത്തെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത ബ്രഹ്‌മപുരത്ത് മേയര്‍ എം അനില്‍ കുമാറിനും പിവി ശ്രീനിജന്‍ എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രം മന്ത്രി എംബി രാജേഷ് പങ്കുവച്ചത്.

Read more