കൊല്ലത്ത് മേയറുടെ ഓഫീസില്‍ തീപിടുത്തം; ഫയലുകളും ഫര്‍ണിച്ചറും കത്തിനശിച്ചു

കൊല്ലം കോര്‍പ്പറേഷനില്‍ മേയറുടെ ഓഫീസ് മുറിയില്‍ തീപിടുത്തം. ഫയലുകളും, ഫര്‍ണിച്ചറുകളും, ടിവിയും, ഉള്‍പ്പടെ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്.

തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. കടപ്പാക്കട, ചാമക്കട ഫയര്‍ഫോഴ്‌സ് യൂണീറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Read more

ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക്കല്‍ ഇന്‍സപെക്ട്രേറ്റും ഫോറന്‍സിക്ക് വിദഗ്ധരും കൂടുതല്‍ പരിശോധന നടത്തും. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചു.