കൊച്ചിയില്‍ ഐടി സ്ഥാപനത്തില്‍ തീ പടര്‍ന്നു ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള ജിയോ ഇന്‍ഫോപാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്നലെ വൈകീട്ട് ആറരയോടെ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
രാത്രി ഒമ്പതരയോടെ തീ പൂര്‍ണമായി അണച്ചു. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.