Connect with us

KERALA

കൊച്ചി തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

, 8:41 pm

കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചതായി വിവരം. ഇന്ത്യന്‍ ചരക്കു കപ്പലായ എംവി നളിനിക്കാണു തീപിടിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. കപ്പലില്‍ 22 പേരുണ്ടെന്നാണ് വിവരം.

എന്‍ജിന്‍ റൂണിലാണു തീപിടിത്തമുണ്ടായതെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. പൊട്ടിത്തെറിയോടു കൂടിയാണു തീപിടിത്തമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തേ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സതേണ്‍ നേവല്‍ കമാന്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ അപകടസ്ഥലത്തേക്കു തിരിച്ചു. ‘സീ കിങ്’ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നുണ്ട്.