മരത്താക്കര ദേശീയപാതയിൽ ഫർണിച്ചർ കടയ്ക്ക് തീപിടുത്തം; ആളപായമില്ല

തൃശൂർ മരത്താക്കര ദേശീയപാത 544-ലെ ഫർണിച്ചർ കടയിൽ ബുധനാഴ്ച തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കട പൂർണമായും കത്തി നശിച്ചു. തീ പിടുത്തത്തിൽ കോടികൾ വിലമതിക്കുന്ന ഫർണിച്ചറുകൾ നശിച്ചതായി അനുമാനിക്കപ്പെടുന്നു. തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്ടം ഇനിയും കണക്കാക്കിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ സമീപത്തെ കടകളിലെ സെക്യൂരിറ്റി ജീവനക്കാരാണ് തീപിടിത്തം കണ്ടത്. പിന്നീട് ഇവർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃശൂരിൽ നിന്നും പുതുക്കാട് നിന്നുമായി ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.

തങ്ങളുടെ ഓപ്പറേഷനിൽ കനത്ത മഴ പെയ്തതിനാൽ ഉടൻ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ