ബിസിനസ് റാങ്കിലെ ഒന്നാം സ്ഥാനം കേരളത്തിന്റെ വികസനത്തിന് കുതിപ്പേകും; സംരംഭകര്‍ക്ക് ആത്മവിശ്വാസം കൈവന്നുവെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാര്‍ത്തയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപ്രകാരം ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളം നേടിയിരിക്കുന്നു. വ്യവസായങ്ങളാരംഭിക്കാന്‍ സൗഹൃദാന്തരീക്ഷമുള്ള നാടായി നിക്ഷേപകര്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ലിസ്റ്റിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

ഇതേ റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പില്‍ 28ആം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വര്‍ഷം നാം പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലിസ്റ്റ് പ്രകാരം 9 സൂചികകളില്‍ കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന ആന്ധ്രാപ്രദേശ് 5 സൂചികകളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം നേടി. 3 സൂചികകളില്‍ ഗുജറാത്താണ് ഒന്നാമതെത്തിയത്.

സംരംഭക സമൂഹം നല്‍കുന്ന അഭിപ്രായത്തെ കൂടി പരിഗണിച്ചു രൂപപ്പെടുത്തുന്ന ലിസ്റ്റാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിന്റേത്. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസം.

കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍