ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി നേവി പൊലീസിന് തോക്കുകള്‍ കൈമാറി. ഐ.എന്‍.എസ് ദ്രോണാചാര്യയിലെ അഞ്ച് ഇന്‍സാസ് തോക്കുകളാണ് പൊലീസിന് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
നാവിക സേനയുടെ തോക്കില്‍ നിന്നാണോ വെടിയേറ്റതെന്നാണ് പരിശിധിക്കുന്നത്. മട്ടാഞ്ചേരി എഎസ് പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂര്‍ത്തിയാക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തില്‍ വ്യക്തത ലഭിക്കാനാണ് നീക്കം.
വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവിക സേനയില്‍ പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാന്‍ നാവിക സേന തയ്യാറായിരുന്നില്ല.