കൊച്ചിയില്‍ നിന്ന് ഇന്നലെ രാത്രി ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ ഇന്ന് രാവിലെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. മൂടല്‍ മഞ്ഞ് കാരണം വിമാനം ഷാര്‍ജയിലെ റണ്‍വെയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ അധികൃതര്‍ ശ്രമിച്ചു.എന്നാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തിരികെ വന്നു.
Read more
വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചെത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. രണ്ടു ദിവസങ്ങളിലായി ഒഴിവ് വരുന്ന വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയില്‍ തിരിച്ചെത്തിക്കാമെന്ന് സുരക്ഷജീവനക്കാര്‍ ഉറപ്പ് നല്‍കിയപ്പോഴാണ് പ്രതഷേധം അവസാനിച്ചത്.