റേഷന്‍ കടയിലിരിക്കുന്ന ഉത്പന്നങ്ങള്‍ ജനങ്ങളുടേതാണ്; റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ കടയടച്ച് നടത്തുന്ന സമരത്തില്‍ മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ നിഷേധിച്ചാല്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് വ്യാപാരികള്‍ നല്‍കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. പൊതുവിതരണ സംവിധാനത്തെ വച്ച് വിലപേശുന്നു. ഇത് നാടിന് ഗുണം ചെയ്യില്ല. ഇന്നലെ വരെ 59 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങി. റേഷന്‍ വ്യാപാരികളോട് ഒന്നിലധികം തവണ ചര്‍ച്ച നടത്തി. എല്ലാ വിഷയങ്ങളിലും അനുകൂല നിലപാട് ആണ് സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ക്ഷേമ നിധി ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ ആണ്. റേഷന്‍ വ്യാപാരികള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം. സമരം ഉണ്ടായാല്‍ ഒരാള്‍ക്ക് പോലും ഭക്ഷ്യ ധാന്യം നിഷേധിക്കില്ല. ഭക്ഷ്യ ധാന്യം നല്‍കാതിരുന്നാല്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് ലൈസന്‍സികള്‍ നല്‍കേണ്ടിവരും. റേഷന്‍ കടയില്‍ ഇരിക്കുന്ന ഉത്പന്നങ്ങള്‍ ജനങ്ങളുടേതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Latest Stories

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി