കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൊച്ചിയില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാതെ ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയെ ആണ് ഭീഷണിപ്പെടുത്തിയത്. ദേവന്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ കടവന്ത്ര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതോടെയാണ് പ്രതി അക്രമാസക്തനായത്. വടിവാളെടുത്ത് ആക്രമിക്കാന്‍ തുനിയുന്നത് ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി ഹോട്ടലുടമ ആരോപിക്കുന്നു.

Latest Stories

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്