കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാടുള്ള ‘ലേ ഹയാത്ത്’ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ചതിനെ തുടർന്ന് രാഹുൽ എന്ന യുവാവ് മരണപ്പെടുന്നത്. ഓൺലൈൻ ആയി ഷവർമ്മ ഓർഡർ ചെയ്തു കഴിച്ച രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.
ഇപ്പോഴിതാ അതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറ് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിന്നും ലേ ഹയാത്ത് ഹോട്ടലിൽ നിന്നും ഷവർമ്മ, അൽ ഫാം കഴിച്ചവർക്കാണ് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.
ആരോഗ്യവകുപ്പ് ഇവരിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30ന് ആണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ ഓണ്‍ലൈനായി വാങ്ങി കഴിച്ചത്. പിറ്റേ ദിവസം രാവിലെ മുതല്‍ രാഹുലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പുറമേ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായി. ഇതേ തുടര്‍ന്ന് തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഞായറാഴ്ച ഓഫീസില്‍ ജോലിക്കെത്തിയ രാഹുല്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാഹുലിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ രാഹുലിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍(24) ആണ് ഇന്ന് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്.