ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധ; കാക്കനാട്ടെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു

കാക്കനാട്ടെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നിരുന്നു. കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ആർടിഒ അനദകൃഷ്ണൻ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായതെന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹോട്ടൽ അടപ്പിച്ചത്. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

Latest Stories

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി

ഇയാളെ ഒരു ടീം ആയിട്ട് അങ്ങോട്ട് പ്രഖ്യാപിക്കണം, ബുംറ ദി ഗോട്ട് ; ഈ കണക്കുകൾ പറയും അയാൾ ആരാണ് എന്നും റേഞ്ച് എന്തെന്നും

ചൈനയിൽ എച്ച്എംപിവി പടരുന്നത് ഇന്ത്യ നിരീക്ഷിക്കുന്നു; കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി

സിപിഎമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നു; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായെന്ന് സിപിഎം