പറവൂരിലെ ഭക്ഷ്യവിഷബാധ; കൂടുതല്‍ പേര്‍ ചികിത്സ തേടി; ഒരാളുടെ നില ഗുരുതരം

എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുവരെ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കൂടുതല്‍ പേര്‍ക്കു വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

പറവൂരിലെ മജ്ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. അതുകൊണ്ടു തന്നെ മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന.

സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തതു പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.

Latest Stories

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..', ഖാലിദ് റഹ്‌മാന് പിന്തുണ; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍! വിവാദം

ബാങ്കറിൽനിന്ന് രാഷ്ട്രീയക്കാരനിലേക്ക്, പ്രതിസന്ധിയിലായ ലിബറലുകളെ വിജയത്തിലേക്ക് നയിച്ചു; കാനഡയിൽ മാർക്ക് കാർണി തുടരും

'രാസലഹരി ഇല്ല, കഞ്ചാവ് വലിക്കും, കള്ള് കുടിക്കും, ലോക്കറ്റിലുള്ളത് പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല'; വേടന്റെ പ്രതികരണം

കഞ്ചാവ് വലിക്കും, കള്ളും കുടിക്കും, രാസലഹരി ഇല്ല; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്‍

IPL 2025: അന്ന് ഗില്ലിന്റെ പിതാവ് ചെയ്ത മോഡൽ ആവർത്തിച്ചു, മകന്റെ വലിയ വിജയം ദിപാവലി പോലെ ആഘോഷിച്ച് സഞ്ജീവ് സുര്യവൻഷി; വൈഭവിന്റെ നേട്ടങ്ങൾക്ക് പിന്നാലെ കണ്ണീരിന്റെ കഥ

ബി ഉണ്ണികൃഷ്ണന്‍ അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കാം.. ഒന്നിച്ച് പഠിച്ച കാലം മുതലേ അയാള്‍ക്ക് എന്നോട് ദേഷ്യമാണ്: സജി നന്ത്യാട്ട്

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി