സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തം. 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മൺസൂൺ സീസണിൽ ഇതുവരെ ആകെ 3044 പരിശോധനകൾ നടത്തിയതായും മന്ത്രി അറിയിച്ചു. 439 സ്ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും 426 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസും നൽകി. എല്ലാ സർക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകളിൽ പങ്കെടുത്തു വരുന്നു. മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

1820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്‌ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. ജൂലൈ 31 വരെ മൺസൂൺ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ, ലേല കേന്ദ്രങ്ങൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. മത്സ്യം, മാംസം, പാൽ, പലവ്യഞ്ജനം, പച്ചക്കറികൾ, ഷവർമ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

ബാങ്കറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറി, പ്രതിസന്ധിയിലായ ലിബറലുകളെ വിജയത്തിലേക്ക് നയിച്ചു; കാനഡയിൽ മാർക്ക് കാർണി തുടരും

'രാസലഹരി ഇല്ല, കഞ്ചാവ് വലിക്കും, കള്ള് കുടിക്കും, ലോക്കറ്റിലുള്ളത് പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല'; വേടന്റെ പ്രതികരണം

കഞ്ചാവ് വലിക്കും, കള്ളും കുടിക്കും, രാസലഹരി ഇല്ല; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്‍

IPL 2025: അന്ന് ഗില്ലിന്റെ പിതാവ് ചെയ്ത മോഡൽ ആവർത്തിച്ചു, മകന്റെ വലിയ വിജയം ദിപാവലി പോലെ ആഘോഷിച്ച് സഞ്ജീവ് സുര്യവൻഷി; വൈഭവിന്റെ നേട്ടങ്ങൾക്ക് പിന്നാലെ കണ്ണീരിന്റെ കഥ

ബി ഉണ്ണികൃഷ്ണന്‍ അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കാം.. ഒന്നിച്ച് പഠിച്ച കാലം മുതലേ അയാള്‍ക്ക് എന്നോട് ദേഷ്യമാണ്: സജി നന്ത്യാട്ട്

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ