ചരിത്രത്തില്‍ ആദ്യമായി കന്നി മാളികപ്പുറമായി ഒരു ഐഎഎസുകാരി

ചരിത്രത്തില്‍ ആദ്യമായി കന്നി മാളികപ്പുറമായി ഒരു ഐഎഎസുകാരി.പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജയാണ് പതിനെട്ടാം പടി ചവിട്ടി ശബരിമലയുടെ ചരിത്രത്തിലേക്ക് നടന്നു കയറിയത്. പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ എത്തിയിട്ടുണ്ട്. പക്ഷേ ഇതാദ്യമായിട്ടാണ് കളക്ടര്‍ മാളികപ്പുറമായി എത്തുന്നത്.

തീര്‍ത്ഥാടനകാലത്ത് കറുത്ത വസ്ത്രം ധരിച്ച ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ആചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടത്തിയത്. മകരവിളക്കിന്റെ ഏകോപന ചുമതല ജില്ലാ കളക്ടറിനാണ്.

പരമ്പരാഗത രീതിയില്‍ ദര്‍ശനം നടത്തനായി പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചു. കാനന പാതയിലൂടെയാണ് കളക്ടര്‍ ദര്‍ശനത്തിനു വേണ്ടി എത്തിയത്. കരിമലയും നീലിമലയും ചവിട്ടി ശബരിമല ദര്‍ശനം നടത്തി. മലയാളത്തില്‍ പ്രിയ ഗായിക കെ. എസ് ചിത്രയും ഇന്നലെ ശബരിമലയില്‍ കന്നി മാളികപ്പുറമായി ദര്‍ശനം നടത്തിയിരുന്നു.

Read more

പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.