രാജ്യത്ത് ആദ്യമായി കുട്ടികള്‍ക്ക് സൗജന്യമായി 'എമിസിസുമാബ്'; ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ആദ്യമായി ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുകയാണ് കേരളമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.

നൂതനമായ ഈ മരുന്ന് (എമിസിസുമാബ്) മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.

Latest Stories

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

"ഞാൻ ഇത് വീണ്ടും 100,000 തവണ ചെയ്യും" ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി 12 മണിക്കൂറ് ജയിലിൽ കിടന്ന ആരാധകന്റെ വാക്കുകൾ വൈറൽ ആവുന്നു

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം