തിരുവനന്തപുരത്ത് കിണറ്റിനുള്ളിൽ വീണ കരടിയെ പുറത്തെടുത്തു. മയക്കുവെടി വെച്ച് ബോധം കെടുത്തിയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേത്വത്വത്തിലാണ് പ്രത്യേക വല ഉപയോഗിച്ച് കരടിയെ പുറത്തെടുത്തത്.
മയക്കുവെടിയേറ്റ് കരടി വലയിൽ നിന്ന് മയങ്ങി വെള്ളത്തിലേക്ക് വീണത് ആശങ്കയ്ക്ക് ഇടയാക്കി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന ഉദ്യോഗസ്ഥരും കിണറ്റിലിറങ്ങി കരടിയെ വീണ്ടും വലയിലാക്കിയാണ് പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.