വി.എസിന്റെ ആരോഗ്യനില തൃപ്തികരം; ഭാര്യയ്ക്കും കോവിഡ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകളൊന്നും നിലവില്‍ അദ്ദേഹത്തിനില്ല.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയിലുള്ളത്. അദ്ദേഹത്തിന് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ വിഎസിന്റെ ഭാര്യ വസുമതിക്കും കോവിഡ് സ്ഥിരീകരിച്ചു.

വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്.

വിഎസ് രണ്ടു ഡോസ് വാക്സിന്‍ എടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും വിഎസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷില്‍ഡ് വാക്സിനാണ് വിഎസിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ എടുത്തിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്