നവകേരള സദസിൽ പങ്കെടുക്കാനെത്തി മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും വനിത ലീഗ് നേതാവും

കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എവി ഗോപിനാഥ് നവ കേരള സദസിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസിൽ എത്തിയത്.

പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയത്. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.

പാലക്കാട് നടക്കുന്ന നവകേരള സദസിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എംകെ സുബൈദയാണ് പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്. വികസനകാര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകാനാണ് ചടങ്ങിനെത്തിയതെന്ന് സുബൈദ വ്യക്തമാക്കി.

നാടിന്റെ വികസനത്തിൽ പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴും ലീഗിന്റെ ഭാഗമാണ്. നടപടി വരുമോയെന്ന കാര്യത്തിൽ പേടിയില്ലെന്നും നേതൃത്വത്തിൽ നിന്ന് ഉണ്ടാവുന്ന നടപടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സുബൈദ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ