ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ബി.ജെ.പി അംഗത്വമെടുക്കുന്നതിലും ഉടൻ തീരുമാനമുണ്ടാകും.
പാർട്ടി ആവശ്യപ്പെട്ടാൽ ബി.ജെ.പിയിൽ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണ്.
നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നത്. ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.