ഫ്രഷ് ടു ഹോമിലൂടെ ലഭിച്ചത് ചീഞ്ഞ മീന്‍; ആപ്പിലെത്തുന്ന മാംസത്തില്‍ നായ്ക്കള്‍ക്ക് മാത്രമേ സന്തോഷമുള്ളൂ; രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ; പിന്തുണച്ച് നെറ്റിസണ്‍സ്

ഓണ്‍ലൈനില്‍ മീന്‍ വില്‍പ്പന നടത്തി ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ‘ഫ്രഷ് ടു ഹോം’ ആപ്പിനെതിരെ രൂഷവിമര്‍ശനവുമായി മുന്‍ വനിത ഡിജിപി ആര്‍ ശ്രീലേഖ. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീലേഖ ഓണ്‍ലൈന്‍ മീറ്റ് ഡെലിവറി ആപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഫ്രഷ് ടു ഹോമിലൂടെ ഓഡര്‍ ചെയ്ത മാംസം പഴകിയതായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. മലയാളി സ്റ്റാര്‍ട്ടപ്പ് ആയ ഫ്രഷ് ടു ഹോം പേര് പോലെ തന്നെ ഇറച്ചിയും മീനും ഫ്രഷ് ആയി ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന ആപ്പാണ്.

രണ്ടുതവണ ചീഞ്ഞ മീനാണ് കിട്ടിയത്. നാട്ടിലെ കടയില്‍ നിന്ന് ലഭിക്കുന്നത് പോലെ മാംസം ഫ്രഷ് ആയിരുന്നില്ല, ‘ആന്റി ബാക്ടീരിയല്‍’ മാംസം എന്ന ഹൈപ്പ് ടാഗ്ലൈന്‍ കാരണം വളരെ ഉയര്‍ന്ന വിലയാണ് അവര്‍ ഈടാക്കുന്നതെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.

ഫ്രഷ് ടുഹോം കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമാണ് ഇറച്ചിയും മീനും കയറ്റി കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്ക് അയക്കുന്നതെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ കൊച്ചിയില്‍ താമസിക്കുന്നവര്‍ക്കേ എന്തെങ്കിലും ഫ്രഷ് കിട്ടൂ.

ഫ്രഷ് ടു ഹോം ആപ്പില്‍ ഓഡര്‍ റദ്ദാക്കാനുള്ള സംവിധാനമില്ല. അവരുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രതികരിക്കുന്നില്ല. ഇമെയിലുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും പക്ഷേ ഒരിക്കലും പോസിറ്റീവല്ലെന്നും ശ്രീലേഖ പറയുന്നു. ഫ്രഷ് ടു ഹോമില്‍ വരുന്ന മാസത്തില്‍ ഞങ്ങളുടെ നായ്ക്കള്‍ക്ക് മാത്രമേ സന്തോഷമുള്ളൂവെന്ന രൂഷ വിമര്‍ശനവും ശ്രീലേഖ ഉയര്‍ത്തുന്നുണ്ട്.

മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭം ഇറച്ചിയും മീനും നല്‍കുന്നതോടൊപ്പം ആന്റിബയോട്ടിക് ഫ്രീ ചിക്കന്‍ എത്തിച്ചാണ് ഹിറ്റായത്. കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും ഡെലിവറി നടത്തുന്നു.

കേരളത്തിന് പുറമെ മുംബൈ, ദല്‍ഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഇടങ്ങളിലും ആപ്പിന് സാന്നിധ്യമുണ്ട്. ഇന്ത്യക്ക് പുറത്ത് യു.എ.ഇയില്‍ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. ശ്രീലേഖയുടെ വിമര്‍ശനത്തിന് താഴെ നിരവധി പേരാണ് ആപ്പിലെ മത്സ്യ-മാംസങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം