മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോണ്‍ഗ്രസിനായി പോരാടും; രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ടിക്കാറാം മീണ

കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ടിക്കാറാം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 35 വര്‍ഷം കേരളത്തിലെ സേവനം പൂര്‍ത്തിയാക്കി 2022 മാര്‍ച്ച് ഒന്നിനാണ് അദേഹം വിരമിച്ചത്.
രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ടിക്കാറാം മീണ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിവിധ ജില്ലകളില്‍ കലക്ടര്‍, വിവിധ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര പ്ലാനിങ് കമീഷനിലും പ്രവര്‍ത്തിച്ചു. സംസ്ഥാന കാര്‍ഷികകോല്‍പാദന കമീഷണര്‍ ചുമതല വഹിച്ച അദ്ദേഹം കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കൃഷി വകുപ്പില്‍നിന്നാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്ന ചുമതലയിലേക്ക് വരുന്നത്.

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെട്ട അദ്ദേഹം ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.രാജസ്ഥാനിലെ സാവായ് മധോപൂര്‍ സ്വദേശിയായ ജയ് റാം മീണയുടെ ആറുമക്കളില്‍ ഇളയ മകനാണ് ടിക്കാറാം മീണ. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രസംഗങ്ങളുടെ കടുത്ത ആരാധകനായിരുന്നു പിതാവ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച നെഹ്രു നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്.

തന്റെ ആറുമക്കളില്‍ രണ്ട് പേര്‍ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം എന്നത് ആ കര്‍ഷകന് താങ്ങാനാവുമായിരുന്നില്ല. മുത്തമകന്‍ രത്തന്‍ ലാല്‍, ഇളയ മകന്‍ ടിക്കാറാം മീണ എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇരുവരും പിന്നീട് സിവില്‍ സര്‍വീസില്‍ എത്തുകയും ചെയ്തു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍