മുൻ മിസ് കേരളയുടെ മരണം; ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കില്‍ ഇല്ലെന്ന് റിപ്പോർട്ട്

കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളില്ലെന്ന് റിപ്പോർട്ട്. ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് മൂന്ന് പേർ മരിച്ച അപകടമുണ്ടായത്. തുടർന്ന് പൊലീസ് ഹോട്ടലിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പിടികൂടുകയായിരുന്നു.

എന്നാൽ വാഹനപകടത്തിന് പിറ്റേന്ന് ഹോട്ടലിൽ ന‌ടത്തിയ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അപകടസമയത്ത് ഡ്രൈവർ അബ്ദുൽ റഹമാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ പൊലീസ് ഹോട്ടലിലെ ദൃശ്യങ്ങൾ ശേഖരിച്ചത്.

അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദു റഹമാന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

കാർ അപകടത്തിലാണ് മുൻ മിസ് കേരള ആൻസി കബീർ, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവർ മരിച്ചത്. ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Latest Stories

സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്: രാഹുല്‍ ഈശ്വര്‍

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം

അവന്‍ വിരമിച്ചാല്‍ തോല്‍ക്കുന്നത് ടീം ഇന്ത്യ, ഞാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ അവനെ ടീമില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചേനെ: മൈക്കല്‍ ക്ലാര്‍ക്ക്

ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍

"ആ താരത്തിന്റെ പന്തുകൾ മനസിലാക്കി വരുമ്പോൾ അവൻ എന്നെ പുറത്താക്കും"; ഇന്ത്യൻ ബോളറെ വാനോളം പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി';സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ശ്രേയസിനെ തിരിച്ചെത്തിക്കണം, വിക്കറ്റ് കീപ്പര്‍ രാഹുല്‍, സഞ്ജുവിനെയും പരിഗണിക്കണം; നിരീക്ഷണം

എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

" രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്" ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം