മുസ്ലിം ലീഗിന്റെ സീറ്റ് വെച്ചു കൈമാറ്റത്തിൽ അവരുടെ ആത്മവിശ്വാസകുറവ് കാണാം: ടി കെ ഹംസ

2004-ല്‍ മഞ്ചേരിയില്‍ കണ്ടത് പോലെ മലപ്പുറത്ത് ഇടത് പക്ഷ മുന്നേറ്റമുണ്ടാകുമെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ ടികെ ഹംസ. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മലപ്പുറത്തെ വോട്ടര്‍മാരേയും സ്വാധീനിക്കും. ബിജെപിയുടെ മലപ്പുറം സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അസ്ഥിത്വം പണയംവെയ്ക്കുന്ന അവസരവാദികളില്‍ ഒരാളാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടി. കെ ഹംസ പറഞ്ഞു.

സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

“മുസ്ലീം ലീഗിന്റെ സീറ്റ് വെച്ചു കൈമാറ്റത്തിൽ അവരുടെ ആത്മവിശ്വാസകുറവ് കാണാം. വികസന കാര്യങ്ങൾ പറയുമ്പോൾ സംസ്ഥാന സർക്കാരാണ് കൊണ്ടുവരേണ്ടതെന്നാണ് അവർ പറയുന്നത്. എന്നാൽ എംപിമാർക്ക് പ്രാദേശിക വികസന ഫണ്ട് എന്നൊരു സാധനമുണ്ട്. ഇത് ചെലവഴിച്ച് വികസനം നടത്തിയ ഒരൊറ്റ ഉദാഹരണം മലപ്പുറത്തോ പൊന്നാനിയിലോ കാണാൻ കഴിയില്ല.

2004 വീണ്ടും ആവർത്തിക്കും. ആണും ബിജെപി ഭരണമായിരുന്നു, ഇന്നും ബിജെപി ഭരണമാണ് കേന്ദ്രത്തിൽ. ഇന്നത്തെ മോദിയുടെ നടപടി ക്രമങ്ങളുടെയെല്ലാം തുടക്കം കുറിച്ചത് അന്നാണ്. അത്തരം നടപടികളിലെല്ലാം അസ്വസ്ഥരായിരുന്നു ന്യൂനപക്ഷരും പുരോഗമന പ്രസ്ഥാനങ്ങളുമൊക്കെ.

ഇന്ത്യൻ ഭരണഘടന മാറ്റിയെഴുത്തുന്നതും ഏക സിവിൽ കോഡ് കൊണ്ടുവരുന്നതും, അടിസ്ഥാന ജനാധിപത്യ മതേതര സംവിധാനം തകർക്കുന്നതും ദേശീയ രാഷ്ട്രീയത്തിലാണ്. അത് കേരളത്തിനും മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വലുതാണ്.”

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി