ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശി; പഞ്ചാബില്‍ നിന്ന് പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ച് ഫോര്‍ട്ട് പൊലീസ്

തലസ്ഥാനത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് പ്രതി പഞ്ചാബിലെ ലുധിയാനയിലേക്ക് തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ചായിരുന്നു പ്രതി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്.

ബിഹാര്‍ സ്വദേശിയായ ദാവൂദ് ആണ് സംഭവത്തില്‍ പിടിയിലായത്. ഏപ്രില്‍ 23ന് രാവിലെയാണ് പ്രതി പെണ്‍കുട്ടിയെ മണക്കാട്ടുനിന്നു തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന്

Read more

നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.