ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയടക്കം നാല്​ പേർക്ക് വാഹനാപകടത്തിൽ​ പരിക്ക്​

ശുഹൈബ് വധക്കേസിലെ പ്രതിയും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ആരോപണവിധേയനുമായ ആകാശ് തില്ലങ്കേരിയടക്കം നാല് പേര്‍ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. 4 പേർക്കും പരിക്ക് പറ്റി. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. ആകാശടക്കം രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.

Read more

ഇന്നലെ അർദ്ധരാത്രി കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.