നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

പാലക്കാട് അട്ടപ്പാടിയില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. സംഭവത്തില്‍ അമ്മ രഞ്ജിതയെയും ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു.

ആവര്‍ത്തിച്ച് വിലക്കിയിട്ടും കുട്ടി റോഡില്‍ കളിക്കാനിറങ്ങിയതാണ് കാരണമെന്ന് അമ്മ മൊഴി നല്‍കി. കുട്ടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read more

രണ്ടാനച്ഛന്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഈ മൊഴിയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.