ബാങ്ക് അക്കൗണ്ട് പരിശോധിക്കും; ബെന്നി ജോസഫ് അടക്കമുള്ളവരെ ചോദ്യം ചെയ്യും; ചാരിറ്റി തട്ടിപ്പില്‍ പിടിമുറുക്കി പൊലീസ്; ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ്

ചാരിറ്റി വീഡിയോ പ്രചരിപ്പിച്ച് നിരവധി പേരുടെ കൈയില്‍ നിന്ന് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ്. അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. വിസ്മയ ന്യൂസ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ജനപക്ഷം നേതാവ് ബെന്നി ജോസഫ് അടക്കം സാമൂഹിക മാധ്യമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ചോദ്യം ചെയ്യും.

അന്വേഷണം അന്തിമഘട്ടത്തിലാണ്. ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തന്‍കോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി വിസ്മയ ന്യൂസ് സംഘം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റും ബുദ്ധികേന്ദ്രങ്ങളുമുണ്ട്. വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്റെ ഭാര്യ രമ്യ എന്നിവരെ പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ ആള്‍ക്കാരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസാണ് ഈ തട്ടിപ്പ് സംഘത്തെ വെളിച്ചത്ത് കൊണ്ടുവന്നത്.

തട്ടിയെടുത്ത പണം ചോദിച്ചപ്പോള്‍ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാമെന്ന് വിസ്മയാ ന്യൂസ് സംഘം രോഗിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്. ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം കൈപ്പറ്റിയതായി ഈ സംഘം പൊലീസിനോട് സമ്മതിച്ചു.

കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് പണം വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകാനാണ് പൊലീസ് നീക്കം. മറ്റൊരു പ്രതിയായ രജിത് കാര്യത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും. അതിനിടെയാണ് കിട്ടിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും വാര്‍ത്ത ചെയ്യാം എന്നും അതില്‍ നിന്ന് കിട്ടുന്ന പണം നിങ്ങളെടുത്തോളൂ എന്നും രജിത്തും രജനീഷും അനീഷും അടങ്ങുന്നസംഘം ഷിജുവിനോടും സഹോദരിയോടും പറയുന്ന ഓഡിയോ പുറത്തുവന്നത്.

കിടപ്പുരോഗികളുടെ ദുരിതം ചിത്രീകരിച്ച് അക്കൗണ്ട് വഴി പണം വന്ന് തുടങ്ങുമ്പോഴാണ് ഇവരുടെ തട്ടിപ്പ് തുടങ്ങുന്നത്. പലരോടും കിട്ടുന്നതില്‍ പകുതി തരണം എന്ന് തുടക്കത്തില്‍ തന്നെ ആവശ്യപ്പെടുന്നുമുണ്ട്. കെട്ടിട്ടതിന്റെ മുകളില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലായ ഷിജുവിന്റെ വീഡിയോ ചിത്രീകരിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ പതിമൂന്നിനാണ് വിസ്മയ ന്യൂസ് സംഘം എത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങിയെന്ന് ഷിജുവിന്റെ സഹോദരി നേരത്തെ പറഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായമായി രണ്ട് ലക്ഷത്തോളം രൂപയെത്തി. ഇതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു ഷിജുവിന്റെ കുടുംബത്തിന്റെ പരാതി.

അതേസമയം, പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം വിസ്മയ ന്യൂസ് സംഘം നടത്തുന്നുണ്ട്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കലയിലെ ഷിജുവിന്റെ വീട്ടിലെത്തിയ വിസ്മയ ന്യൂസ് പ്രവര്‍ത്തകര്‍ പണം തിരികെ നല്‍കി. ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് തിരിച്ചു നല്‍കിയത്. പണം തിരികെ ലഭിച്ചതോടെ പരാതി പിന്‍വലിക്കാന്‍ ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസിനെ സമീപിച്ചു. എന്നാല്‍, കോടതിയെ സമീപിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Latest Stories

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള