തിരുവനന്തപുരം കോര്‍പറേഷനിലും കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് ജീവനക്കാരെ നീക്കി

തിരുവനന്തപുരം കോര്‍പറേഷനിലും കോഴിക്കോടിന് സമാനമായ കെട്ടിട നമ്പര്‍ തട്ടിപ്പ്. കേശവദാസപുരം വാര്‍ഡിലെ രണ്ടു വാണിജ്യ കെട്ടിടങ്ങള്‍ക്കാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്.

കോര്‍പറേഷന്റെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് താല്‍കാലിക ഡേറ്റ എന്‍ട്രി ജീവനക്കാരെ നീക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ ക്രമക്കേട് നടന്നിരുന്നു. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.

സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടീ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.