ചിക്കന്‍ കറിയില്‍ 'ഫ്രഷ്' പുഴുക്കള്‍; കട്ടപ്പനയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യ വിഭാഗം

ഇടുക്കി കട്ടപ്പനയില്‍ പുഴുക്കള്‍ അടങ്ങിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ കറിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച കുട്ടികളാണ് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. നീന്തല്‍ പരിശീലനം കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു. കഴിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ചിക്കന്‍ കറിയില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി.

ഇതോടെ കുട്ടികള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ മൂവരും ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വയറുവേദന കൂടി അനുഭവപ്പെട്ടതോടെ മൂന്ന് വിദ്യാര്‍ത്ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്