ഇടത് വിശ്വാസികള്‍ ഇടഞ്ഞു; മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതില്‍നിന്ന് വി.ഡി. സതീശനെ ഒഴിവാക്കി; അന്തിമ തീരുമാനം പ്രഖ്യാപിച്ച് മെത്രാപ്പോലീത്ത

മാരാമണ്‍ കണ്‍വെന്‍ഷനിലെ പ്രസംഗ പട്ടികയില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി. കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവസരം കിട്ടുകയെന്ന അപൂര്‍വത വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ത്തോമാസഭയുടെ വിവിധതലങ്ങളില്‍ ചര്‍ച്ചയാകുകയും ഭിന്നാഭിപ്രായം ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് സഭാ നേതൃത്വം പറയുന്നത്. ഫെബ്രുവരി 15 ന് നടക്കുന്ന പരിപാടിയിലേക്കാണ് വി.ഡി. സതീശന്റെ ഓഫീസ് സമയം നല്‍കിയിരുന്നത്. എന്നാല്‍ സഭ അധ്യക്ഷന്‍ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശന്‍ ഇല്ല. സഭയ്ക്കുള്ളിലെ കോണ്‍ഗ്രസ് – സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് വിവരം. യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കളാണ് തയ്യാറാക്കിയത്.

എന്നാല്‍ അന്തിമ അനുമതി കിട്ടാന്‍ മെത്രാപ്പോലീത്തക്ക് സമര്‍പ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളില്‍ മാരാമന്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുമെന്നത് വാര്‍ത്തയായി. വി. ഡി സതീശനുമായി സഭ കൂടുതല്‍ അടുക്കുന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സഭയിലെ സിപിഎം അനുകൂലികള്‍ ഇടഞ്ഞു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന ഇവര്‍ ആവശ്യം ഉയര്‍ത്തി ഇതോടെയാണ് പട്ടിക പൂര്‍ണമായും റദ്ദാക്കിയത്.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍