'ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല, ബുക്ക് ചെയ്തവർക്കെല്ലാം ടെസ്റ്റ് നടത്താം'; പ്രശ്ന പരിഹാരവുമായി ഗണേഷ് കുമാർ

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ തീരുമാനത്തിൽ നിന്ന് യൂട്ടേൺ അടിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് സ്ലോട്ട് ബുക്ക് ചെയ്തവർക്കെല്ലാം ടെസ്റ്റ് നടത്താമെന്ന് മന്ത്രി പറഞ്ഞു. മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്‍റെ നിര്‍ദേശം മാത്രമായിരുന്നു, ഉത്തരവല്ലായിരുന്നു, അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നമാക്കി മാറ്റി, മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കി, ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തും, അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

‘ആറ് മിനുറ്റുകൊണ്ടാണ് ഇപ്പോള്‍ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് കൊടുക്കുന്നത് ഡ്രൈവിംഗ് ലൈസൻസ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിംഗ് സ്കൂളുകാര്‍ അടക്കം പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്’ എന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ മുതല്‍ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം നടന്നിരുന്നു. ദിവസത്തില്‍ 50 ഡ്രൈവിംഗ് ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ടെസ്റ്റിനുള്ള കേന്ദ്രങ്ങളില്‍ ആളുകളെത്തി കാത്തുനിന്ന് വലയുകയും, ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരും, ടെസ്റ്റിനെത്തിയവരും പ്രതിഷേധത്തിലേക്ക് കടന്നത്.

ഇന്ന് താല്‍ക്കാലിക പരിഹാരമായെങ്കിലും എന്താണ് ഈ പ്രശ്നത്തില്‍ ഇനി ചെയ്യാനാവുകയെന്നത് വ്യക്തമായിട്ടില്ല. ഉദ്യോഗസ്ഥര്‍ മന്ത്രിയെയും മന്ത്രി തിരിച്ച് ഉദ്യോസ്ഥരെയും പഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Latest Stories

'ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?'; പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്

ഉപദേശിച്ചത് മതി, വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ഈസിയായി ഭരണം പിടിക്കാം; പ്രശാന്ത് കിഷോറിന്റെ സേവനം അവസാനിപ്പിക്കാന്‍ ടിവികെ

അത് പറഞ്ഞാല്‍ പിണറായി സഖാവ് ആരോടും ദേഷ്യപ്പെടില്ല, A.M.M.A. എന്നത് തെറിയല്ല, ഞാന്‍ ആ സംഘടനയില്‍ നിന്നും ഇറങ്ങി പോന്നതാണ്: ഹരീഷ് പേരടി

തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടി; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേജ് അ​ത്യാ​ഹി​ത വി​ഭാ​ഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു, ആരോഗ്യമന്ത്രിയുടെ ഇടപെടൽ തേടി രോഗികൾ

പാക് ഡ്രോൺ സാന്നിധ്യം; 7 നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

VIRAT RETIREMENT: ഡൽഹി പരിശീലകന്റെ നൽകിയിരിക്കുന്നത് ഞെട്ടിക്കുന്ന അപ്ഡേറ്റ്, വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയതാണ്; ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിട്ടിരുന്നില്ല, പിന്നിൽ നിന്ന് കുത്തിയത് ആര്?

കുഴഞ്ഞുവീണത് ഭക്ഷണം കഴിക്കാത്തതിനാല്‍! വിശാലിന് സംഭവിച്ചതെന്ത്? ആരോഗ്യനിലയില്‍ പുരോഗതി

സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു

INDIAN CRICKET: ടീമിൽ ഉള്ള ആരും ജയിക്കില്ല എന്ന് വിചാരിച്ച മത്സരം, അന്ന് വിജയിപ്പിച്ചത് കോഹ്‌ലി മാജിക്ക്; കഥ ഓർമിപ്പിച്ച് ചേതേശ്വർ പൂജാര

ട്രെയിനിലെ മിഡിൽബർത്ത് വീണ് വീണ്ടും അപകടം; ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ സംഭവം, തലയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിൽ